സ്മിത്തിനെ ചതിയനെന്ന് വിളിച്ച് കാണികൾ; കയ്യടിക്കാൻ ആവശ്യപ്പെട്ട് വിരാട് കോഹ്ലി

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളെ തിരുത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ക്രിക്കറ്റ് മാന്യതയുടെ കളിയെന്നത് ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു കോഹ്ലി.

ഇന്ത്യൻ ഇന്നിംഗ്‌സിൽ കോഹ്ലി ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. തേർഡ് മാനിൽ ഫീൽഡ് ചെയ്യുകയായിരുന്ന സ്മിത്തിന് നേരെ ചതിയൻ, ചതിയൻ എന്ന് വിളിച്ചു കൊണ്ട് ആരാധകർ കൂവി വിളിക്കുകയും പരിഹസിക്കുകയുമായിരുന്നു.

ഇതോടെ ക്രീസിൽ നിന്നും പുറത്തേക്കിറങ്ങിയ കോഹ്ലി കാണികളുടെ അടുത്തേക്ക് നീങ്ങുകയും സ്മിത്തിന് വേണ്ടി കയ്യടിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കോഹ്ലിയുടെ നീക്കത്തിന് സ്മിത്ത് സമീപത്തെത്തി നന്ദി പറയുകയും ചെയ്തു.

പന്ത് ചുരുണ്ടൽ വിവാദത്തെ തുടർന്ന് സ്മിത്ത് ഒരു വർഷത്തെ വിലക്ക് നേരിട്ടിരുന്നു. കഴിഞ്ഞ മത്സരങ്ങളിലും സ്മിത്തിന് നേരെ ആരാധകർ കൂവി വിളിച്ചിരുന്നു. എന്നാൽ കോഹ്ലിയുടേതതു പോലുള്ള ഇടപെടൽ ആരും നടത്തിയിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *