ക്യാപ്റ്റൻസിയിലും കോഹ്ലി കിംഗാണ്; ഗാംഗുലിയെ മറികടന്നു, ധോണിക്കൊപ്പമെത്തി

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വൻ വിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് മറ്റൊരു റെക്കോർഡ്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിദേശജയങ്ങൾ നേടിയ ഇന്ത്യൻ നായകനെന്ന നേട്ടത്തിൽ സൗരവ് ഗാംഗുലിയെ കോഹ്ലി മറികടന്നു. ടെസ്റ്റ് വിജയങ്ങളുടെ റെക്കോർഡിൽ എം എസ് ധോണിയ്‌ക്കൊപ്പം എത്തുകയും ചെയ്തു.

സൗരവ് 28 ടെസ്റ്റിൽ നിന്ന് 11 ജയങ്ങളാണ് വിദേശത്ത് നേടിയിട്ടുള്ളത്. കോഹ്ലി 26 ടെസ്റ്റിൽ നിന്ന് 12ാം ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. 60 മത്സരങ്ങളിൽ നിന്ന് 27 ടെസ്റ്റ് വിജയങ്ങൾ എന്ന ധോണിയുടെ റെക്കോർഡിനൊപ്പവും കോഹ്ലിയെത്തി. 47 ടെസ്റ്റുകളിൽ നിന്ന് 27 ജയങ്ങളിലേക്കാണ് കോഹ്ലി ഇന്ത്യയെ നയിച്ചത്

വിദേശത്തെ ഏറ്റവും കൂടുതൽ റൺ മാർജിനിലുള്ള വിജയമാണ് ഇന്നലെ ആന്റിഗ്വയിൽ ഇന്ത്യ സ്വന്തമാക്കിയത്. 318 റൺസിനാണ് ഇന്ത്യൻ വിജയം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *