ധോണി വിരമിക്കലിനോ; കോഹ്ലിയുടെ ട്വീറ്റ് സൂചന നൽകുന്നത് എന്താണ്

ഇന്ത്യ കണ്ട മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ മഹേന്ദ്ര സിംഗ് ധോണി വിരമിക്കാനൊരുങ്ങുന്നതായി അഭ്യൂഹം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഒരു ട്വീറ്റാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. ഈ ട്വീറ്റിന് പിന്നാലെയാണ് ധോണി വിരമിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നുതുടങ്ങിയത്.

2016 ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായി നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോഹ്ലി ട്വീറ്റ് ചെയ്തത്. ഒരിക്കലും മറക്കാനാകാത്ത മത്സരം. സ്‌പെഷ്യൽ രാത്രി. ഫിറ്റ്‌നസ് ടെസ്റ്റിലെന്ന പോലെ ധോണി എന്നെ ഓടിച്ചു എന്നായിരുന്നു ക്യാപ്ഷൻ

കോഹ്ലി ഈ സമയത്ത് എന്തിനാണ് ഈ ചിത്രം ട്വീറ്റ് ചെയ്തതെന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകർ ഉയർത്തിയിരിക്കുന്നത്. ധോണിയുടെ വിരമിക്കൽ അടുത്തുവെന്നും അതിന്റെ സൂചനയാണിതെന്നും നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *