ചില്ലറ കളിയല്ല; ടീമിലിടം നേടണമെങ്കിൽ കോഹ്ലിയും യോ യോ ടെസ്റ്റ് പാസാകണം

Loading...
  • 161
    Shares

ഏഷ്യാ കപ്പിൽ വിശ്രമം അനുവദിക്കപ്പെട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരക്കുള്ള ടീമിൽ കയറണമെങ്കിൽ യോ യോ ടെസ്റ്റ് പാസാകേണ്ടി വരുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 28ന് ശേഷം നടക്കുന്ന യോ യോ ടെസ്റ്റിന് ശേഷമാകും സെലക്ടർമാർ വിൻഡീസുമായുള്ള പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.

ഇംഗ്ലണ്ട് പര്യടനത്തിനിടെ പുറംവേദന കോഹ്ലിയെ അലട്ടിയിരുന്നു. ഇതേ തുടർന്നാണ് ഏഷ്യാ കപ്പിൽ നിന്നും കോഹ്ലിക്ക് വിശ്രമം അനുവദിച്ചത്. 161 പോയിന്റാണ് യോ യോ ടെസ്റ്റ് പാസാകാൻ ഇന്ത്യൻ താരം നേടേണ്ടത്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് യോയോ ടെസ്റ്റ് പാസാകാതിരുന്ന താരങ്ങൾക്ക് സെലക്ടർമാർ ടീമിൽ ഇടം നൽകിയിരുന്നില്ല. ഇഷാന്ത് ശർമയും അശ്വിനും കായികക്ഷമതാ പരിശോധനയിൽ പങ്കെടുക്കാനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *