പുതിയ ഇന്നിംഗ്‌സിനൊരുങ്ങി സേവാഗും ഗംഭീറും; ക്രിക്കറ്റ് ബോർഡിൽ നിർണായക കമ്മിറ്റിയിൽ

  • 263
    Shares

വീരേന്ദർ സേവാഗ്-ഗൗതം ഗംഭീർ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ക്രിക്കറ്റ് പിച്ചിന് പുറത്താണ് ഇത്തവണ ഒരുമിക്കുന്നത് എന്നുമാത്രം. ഡൽഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിച്ച പുതിയ സമിതിയിലേക്ക് ഇരുവരെയും തെരഞ്ഞെടുത്തു. ഇവരെ കൂടാതെ ആകാശ് ചോപ്ര, രാഹുൽ സാഗ്വി എന്നിവരാണ് കമ്മിറ്റിയിലുള്ളത്

കോച്ചുമാരെ നിയമിക്കുന്നതിലും സെലക്ടർമാരെ നിയമിക്കുന്നതിലും ഇവരുടെ തീരുമാനമാകും ഇനി നടപ്പാകുക. അതേസമയം നിലവിൽ കളിക്കാരനായ ഗംഭീറിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലി വിവാദങ്ങളും പുകയുന്നുണ്ട്. എന്നാൽ ലോധ കമ്മിറ്റി നിർദേശങ്ങൾ പാലിച്ചാണ് കമ്മിറ്റിയെ തീരുമാനിച്ചതെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശർമ പറഞ്ഞു

കഴിഞ്ഞ വർഷവും ഡിഡിസിഎയിൽ സർക്കാർ പ്രതിനിധിയായി ഗംഭീർ ഉണ്ടായിരുന്നു. എന്നാൽ കോടതി ഇതിനെ തടയുകയും ചെയ്തു. രജത് ശർമയുടെ അടുപ്പക്കാരായാണ് സേവാഗിനെയും ഗംഭീറിനെയും കണക്കാക്കുന്നത്. ശർമ വീണ്ടും അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ ഇരുവരും നിർണായ പദവികളിലെത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *