രവിശാസ്ത്രിയെ ട്രോളി സേവാഗ്; ഒരു ജയമൊക്കെ വിദേശത്ത് ഞങ്ങളും നേടിയിട്ടുണ്ട്

  • 203
    Shares

വിദേശത്ത് നേട്ടങ്ങൾ കൊയ്യാൻ കഴിവുള്ളവരാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമെന്ന പരിശീലകൻ രവിശാസ്ത്രിയുടെ വാക്കുകളെ പരിഹസിച്ച് വീരേന്ദർ സേവാഗ്. ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്തും വിദേശത്ത് ഒരു ടെസ്റ്റ് വിജയം നേടാൻ ഇന്ത്യക്കായിട്ടുണ്ട്. പരമ്പര നേടാനായിരുന്നില്ലെന്ന് സമ്മതിക്കുന്നു. എന്നാൽ ഗാംഗുലിയുടെ കാലത്ത് നിന്ന് ഇനിയും നമ്മൾ പുരോഗമിച്ചിട്ടില്ലെന്ന് സേവാഗ് പറഞ്ഞു

ഇംഗ്ലണ്ടിൽ ഇന്ത്യ ദയനീയ പ്രകടനം കാഴ്ച വെക്കുമ്പോഴാണ് സേവാഗിന്റെ പ്രതികരണം. ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടുമ്പോഴായിരുന്നു ശാസ്ത്രി വലിയ വെല്ലുവിളി നടത്തിയത്. വിദേശത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ തന്റെ ടീമിനാകുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ നാല് ടെസ്റ്റിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചത്.

അതുചെയ്യും ഇതു ചെയ്യുമെന്ന് വാചകമടിക്കാൻ എളുപ്പമാണ്. എന്നാൽ കളത്തിൽ കളി കാണണം. നമ്മൾ സംസാരിക്കുകയല്ല, മറിച്ച് ബാറ്റും ബോളുമാണ് സംസാരിക്കേണ്ടതെന്നും സേവാഗ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *