പരുക്കിൽ നിന്ന് മുക്തനാകാൻ സാധിച്ചില്ല; വി ആർ വി സിംഗ് ക്രിക്കറ്റ് മതിയാക്കി

  • 45
    Shares

ഇന്ത്യൻ പേസർ വി ആർ വി സിംഗ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. പരുക്കിന്റെ പിടിയിലായതിനാൽ ക്രിക്കറ്റ് ഒഴിവാക്കുകയാണെന്ന് വി ആർ വി സിംഗ് അറിയിച്ചു. 2006-07 സീസണിൽ ഇന്ത്യക്ക് വേണ്ടി അഞ്ച് ടെസ്റ്റ് മത്സരങ്ങളും രണ്ട് ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.

പരുക്ക് മറികടക്കാൻ ഒരുപാട് ശ്രമിച്ചു. എന്നാൽ അതിൽ നിന്ന് മുക്തനായില്ല. ഇന്ത്യക്ക് വേണ്ടി കളിച്ചത് മഹത്തരമായി കാണുന്നു. ക്രിക്കറ്റ് ഇതിഹാസങ്ങൾക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാനായതും. അദ്ദേഹം പറഞ്ഞു.

ടെസ്റ്റിൽ 10 ഇന്നിംഗ്‌സിൽ നിന്നായി 8 വിക്കറ്റുകൾ എടുത്തിട്ടുണ്ട്. അതേസമയം ഏകദിനത്തിൽ വിക്കറ്റുകളൊന്നുമില്ല. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന് വേണ്ടിയാണ് വി ആർ വി സിംഗ് കളിച്ചിരുന്നത്. എന്നാൽ 2014ന് ശേഷം താരത്തിന് ടീമിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *