നാൽപ്പതാം വയസ്സിലും സെഞ്ച്വറി, രഞ്ജിയിൽ 11,000 റൺസും തികച്ചു; വസീം ജാഫർ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു
ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമാണ് വസീം ജാഫർ. ഇന്ത്യൻ ദേശീയ ടീമിൽ അധിക കാലം കളിക്കാൻ സാധിച്ചില്ലെങ്കിലും ആഭ്യന്തര തലത്തിൽ വസീം ജാഫറിനെ വെല്ലാൻ മറ്റൊരാളില്ല. തന്റെ നാൽപ്പതാം വയസ്സിലും ജാഫറിന്റെ ബാറ്റിൽ നിന്ന് റൺസുകൾ പ്രവഹിക്കുകയാണ്.
ബറോഡക്കെതിരായി നടക്കുന്ന മത്സരത്തിൽ വസീം ജാഫർ 153 റൺസാണ് അടിച്ചുകൂട്ടിയത്. സ്കോർ 97 ൽ എത്തവരെ രഞ്ജിയിലെ അപൂർവ റെക്കോർഡിനും ജാഫർ അർഹനായി. രഞ്ജിയിൽ 11,000 റൺസ് അദ്ദേഹ തികച്ചു. രഞ്ജിയിൽ ഏറ്റവുമധികം റൺസ് നേടിയ താരവും അദ്ദേഹമാണ്.