നാൽപ്പതാം വയസ്സിലും എന്നാ ഒരിതാ; വിസ്മയിപ്പിച്ച് വസീം ജാഫർ ഏകദിന ടീമിൽ

  • 395
    Shares

വിജയ് ഹസാരെ ട്രോഫിയിൽ വിദർഭ ടീമിൽ ഇടം നേടി വെറ്ററൻ താരം വസീം ജാഫർ. നാൽപ്പത് വയസ്സുള്ള താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് ആരാധകരെയും അമ്പരിപ്പിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ വിദർഭയെ ചാമ്പ്യൻമാരാക്കുന്നതിൽ ജാഫറിന്റെ പങ്ക് വിലപ്പെട്ടതായിരുന്നു. പ്രതിഫലം കൂടാതെയാണ് താരം വിദർഭയ്ക്കായി കളിച്ചിരുന്നത്.

വസീം ജാഫറിന്റെ സേവനം വിജയ് ഹസാരെ ട്രോഫിയിലും വേണമെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു. യുവതാരങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഉദ്ദേശിച്ചു കൂടിയാണ് ജാഫറിനെ ടീമിലെടുത്തതെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *