പ്രതാപകാലം ഓർമിപ്പിച്ച് വിൻഡീസ്; ബംഗ്ലാദേശിനെ വെറും 43 റൺസിന് എറിഞ്ഞിട്ടു

Loading...
  • 181
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ആദ്യ ഇന്നിംഗ്‌സിൽ ബംഗ്ലാദേശ് വെറും 43 റൺസിന് പുറത്തായി. 18.4 ഓവറുകൾ മാത്രമാണ് ബംഗ്ലാ ബാറ്റ്‌സ്മാൻമാർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ കെമർ റോച്ചിന്റെ തകർപ്പൻ ബൗളിംഗാണ് അവരെ തകർത്തത്. വിൻഡീസ് പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്.

അഞ്ച് ഓവറിൽ എട്ട് റൺസ് മാത്രം വിട്ടുകൊടുത്താണ് കെമർ റോച്ച് അഞ്ച് വിക്കറ്റ് നേടിയത്. മൂന്ന് വിക്കറ്റെടുത്ത മിഗുവൽ കുമ്മിൻസ്, രണ്ട് വിക്കറ്റെടുത്ത ജേസൺ ഹോൾഡർ എന്നിവർ റോച്ചിന് മകിച്ച പിന്തുണ നൽകി.

ടോസ് സ്വന്തമാക്കിയ വിൻഡീസ് ബംഗ്ലാദേശിനെ ബാറ്റിംഗിന് വിടുകയായിരുന്നു. 25 റൺസെടുത്ത ലിറ്റൻ ദാസ് മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം തികയ്ച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുത്തിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *