വിൻഡീസ് 181ന് പുറത്ത്; ഇന്ത്യക്ക് 468 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

  • 64
    Shares

വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 468 റൺസിന്റെ കൂറ്റൻ ഒന്നാമിന്നിംഗ്‌സ് ലീഡ്. 94 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന് ആദ്യ സെഷൻ പോലും പിടിച്ചുനിൽക്കാനായില്ല. 48 ഓവറിൽ 181 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു

53 റൺസെടുത്ത റോസ്റ്റൻ ചേസാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. കീമോ പോൾ 47ഉം ബിഷു 17ഉം റൺസെടുത്തു. ഇന്ത്യക്കായി അശ്വിൻ 4 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തപ്പോൾ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ ഒരോ വിക്കറ്റുമെടുത്തു. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 649 റൺസിന് 9 വിക്കറ്റെടുത്ത നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *