പ്രതാപവഴിയിലേക്ക് തിരിച്ചുകയറി വിൻഡീസ്; ഇംഗ്ലണ്ടിനെ 381 റൺസിന് തകർത്തുവിട്ടു

Loading...
  • 415
    Shares

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ 381 റൺസിനാണ് വിൻഡീസ് തകർത്തത്. വിൻഡീസ് ഉയർത്തിയ 628 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് 246 റൺസ് എടുക്കുമ്പോഴേക്കും എല്ലാ ബാറ്റ്‌സ്മാൻമാരെയും നഷ്ടപ്പെട്ടു.

ആദ്യ ഇന്നിംഗ്‌സിൽ വിൻഡീസ് 289 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 77ന് പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ വിൻഡീസ് 6ന് 415 റൺസിന് ഡിക്ലയർ ചെയ്തു. 628 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.

60 റൺസ് നൽകി 8 വിക്കറ്റുകൾ വീഴ്ത്തിയ റോസ്റ്റൺ ചേസാണ് രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നേരത്തെ ജേസൺ ഹോൾഡറിന്റെ 202 റൺസ് മികവിലാണ് വിൻഡീസ് 415 റൺസിന് ഡിക്ലയിർ ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *