രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മായങ്ക് അഗർവാളിനെ വീണ്ടും തഴഞ്ഞു

  • 28
    Shares

വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിലെ 12 അംഗ ടീമിനെ അതേ പോലെ രണ്ടാം ടെസ്റ്റിലും നിലനിർത്തി. ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന മായങ്ക് അഗർവാളിന് രണ്ടാം ടെസ്റ്റിലും അവസരം ലഭിച്ചില്ല.

നിലവിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന അജിങ്ക്യ രഹാനെയെ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായ രാഹുലും ടീമിലുണ്ട്. മായങ്ക് അഗർവാളിനെ പരിഗണിക്കാത്തതിൽ കടുത്ത വിമർശനമാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. വിരാട് കോഹ്ലിക്ക് വിശ്രമം നൽകി മായങ്കിന് അവസരം നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു

ടീം: വിരാട് കോഹ്ലി, കെ എൽ രാഹുൽ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാർദൂൽ ഠാക്കൂർ

Leave a Reply

Your email address will not be published. Required fields are marked *