മിന്നൽ സെഞ്ച്വറിയുമായി നായിക ഹർമൻപ്രീത്; കിവീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

Loading...
  • 363
    Shares

വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 34 റൺസിന് ഇന്ത്യ ശക്തരായ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ കിവീസ് വനിതകൾക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എടുക്കാനെ സാധിച്ചുള്ളു

മിന്നൽ സെഞ്ച്വറി നേടിയ നായിക ഹർമൻപ്രീതിന്റെ പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ നേടി കൊടുത്തത്. 3ന് 40 എന്ന നിലയിൽ പതറിയ ഇന്ത്യയെ ഹർമൻപ്രീത് കൗറും ജമിയ്യ റോഡ്രിഗസും ചേർന്ന് കരകയറ്റുകയായിരുന്നു. വെറും 51 പന്തിൽ എട്ട് സിക്‌സറും 7 ഫോറും സഹിതം 103 റൺസാണ് ഹർമൻപ്രീത് അടിച്ചുകൂട്ടിയത്. 45 പന്തിൽ ഏഴ് ഫോറുകൾ സഹിതം 59 റൺസാണ് ജമിയ്യയുടെ സ്‌കോർ. മറ്റാരും ഇന്ത്യൻ നിരയിൽ തിളങ്ങിയില്ല.

മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിര വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് കിവീസിന് വിനയായത്. ഇന്ത്യക്കായി ഹേമലത, പൂനം യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴത്തിയപ്പോൾ രാധ യാദവ് രണ്ട് വിക്കറ്റും അരുന്ധതി റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *