ടി20 ലോകകപ്പ് സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു; എതിരാളികൾ അയർലാൻഡ്
വനിതാ ടി20 ലോകകപ്പിൽ സെമി ഉറപ്പിക്കാനായി ഇന്ത്യ മൂന്നാം മത്സരത്തിന് ഇന്നിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നത്തെ ജയത്തോടൊപ്പം സെമയിലേക്ക് പ്രവേശിക്കാം. അയർലാൻഡാണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളികൾ. ന്യൂസിലാൻഡിനെയും പാക്കിസ്ഥാനെയും തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.
ഓസ്ട്രേലിയയോടും പാക്കിസ്ഥാനോടും പരാജയപ്പെട്ട അയർലാൻഡ് ഇന്ത്യക്ക് വെല്ലുവിളി ആകാൻ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്. അതേസമയം അടുത്ത മത്സരം ഓസ്ട്രേലിയക്കെതിരെ ആയതിനാൽ ഇന്നത്തെ മത്സരം ജയിച്ച് സെമി ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8.30ക്കാണ് മത്സരം ആരംഭിക്കുന്നത്.