വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ കിവീസിനെ നേരിടും

  • 70
    Shares

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരം തന്നെ ജയിച്ച് ലോകകപ്പ് തുടക്കം ഗംഭീരമാക്കാനാണ് ഇന്ത്യയുടെ ശ്രമം. രമേശ് പവാറിന്റെ പരിശീലനത്തിലാണ് ഇന്ത്യൻ വനിതകൾ ലോകകപ്പിന് എത്തിയിരിക്കുന്നത്.

ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. മികച്ച ഫോമിലുള്ള സ്മൃതി മന്ദാനയും ടീമിന് കരുത്തായി ഒപ്പമുണ്ട്. ശ്രീലങ്കക്കും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പര വിജയത്തിന് ശേഷമാണ് ഇന്ത്യ ലോകകപ്പിന് എത്തിയിരിക്കുന്നത്. സന്നാഹ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയത് ഇന്ത്യൻ താരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *