തകർത്തടിച്ച് സ്മൃതി മന്ദാന; ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം

  • 279
    Shares

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ശക്തരായ ഓസ്‌ട്രേലിയയെ 48 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയക്ക് 19.4 ഓവറിൽ 119 റൺസ് എടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടപ്പെട്ടു

സ്മൃതി മന്ദാനയുടെയും ഹർമൻപ്രീത് കൗറിന്റെയും ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടി കൊടുത്തത്. മന്ദാന 55 പന്തിൽ 3 സിക്‌സും 9 ഫോറും സഹിതം 83 റൺസാണ് അടിച്ചുകൂട്ടിയത്. ഹർമൻ പ്രീത് 27 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 43 റൺസെടുത്തു. ഇന്ത്യൻ നിരയിൽ മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല.

മൂന്ന് വിക്കറ്റെടുത്ത അനുജ പാട്ടീൽ, രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമ, രാധ യാദവ്, പൂനം യാദവ് എന്നിവരാണ് ഓസീസിനെ തകർത്തത്. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയമാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *