സെമി ലക്ഷ്യമിട്ട് ബ്രസീലും ഫ്രാൻസും; ചെറുക്കാൻ ബൽജിയവും ഉറൂഗ്വയും

  • 67
    Shares

ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ ഫ്രാൻസ് ഉറൂഗ്വയെ നേരിടും. മികച്ച ഫോമിലാണ് ഇരു ടീമുകളും എന്നതിനാൽ മത്സരം തീ പാറുമെന്ന് ഉറപ്പ്. പരിശീലകനായ ദിദിയർ ദെഷാംപ്‌സിന്റെ തന്ത്രങ്ങളാണ് ഫ്രാൻസിന്റെ കരുത്ത്. 1998ൽ ഫ്രാൻസ് ലോകകപ്പ് ഉയർത്തുമ്പോൾ ദെഷാംപ്‌സായിരുന്നു ഫ്രാൻസിന്റെ നായകൻ

രാത്രി 7.3ന് നിഷിനിയിലാണ് മത്സരം. ഫ്രാൻസ് ആക്രമിച്ചു കളിക്കുമ്പോൾ പ്രതിരോധമാണ് ഉറൂഗ്വയുടെ ശക്തി. നാല് മത്സരങ്ങളിൽ നിന്നായി ഒരു ഗോൾ മാത്രമാണ് ഉറൂഗ്വയുടെ പോസ്റ്റിൽ വീണിട്ടുള്ളത്. കവാനി-സുവാരസ് ത്രയത്തിലാണ് ഉറൂഗ്വയുടെ മുന്നേറ്റ പ്രതീക്ഷ

വമ്പൻമാരുടെ പോരാട്ടമാകും രാത്രി 11.30ന് കാണാനാകുക. കിരീട പ്രതീക്ഷയുള്ള ബ്രസീലും ബൽജിയവും ഏറ്റുമുട്ടുന്നു. ലോകകപ്പിനെത്തിയ വമ്പൻ ടീമുകളിൽ പ്രതീക്ഷ കാത്തുസൂക്ഷിച്ച ഒരേയൊരു ടീമാണ് ബ്രസിൽ. ആദ്യ മത്സരത്തിൽ സ്വിറ്റ്‌സർലാൻഡിനോട് സമനില പാലിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ തീർത്തും ആധികാരികമായിരുന്നു ബ്രസീലിന്റെ വിജയം

കരുത്തിനൊത്ത പ്രകടനം കാഴ്ച വെച്ചാൽ കിരീടവുമായി മടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ടീമാണ് ബൽജിയം. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച് പ്രീ ക്വാർട്ടറിലെത്തിയ അവർ ജപ്പാനെ 2നെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ക്വാർട്ടറിൽ കടന്നത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *