ഷാക്കിബ് ചിറകിലേറി ബംഗ്ലാദേശ് മുന്നോട്ട്; അഫ്ഗാനെതിരെ 62 റൺസ് ജയം

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ബംഗ്ലാദേശിന് 62 റൺസ് ജയം. അർധ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവുമായി ടീമിനെ നയിച്ച ഷാക്കിബ് അൽ ഹസന്റെ പ്രകടനമാണ് ബംഗ്ലാദേശിന്റെ ജയം വേഗത്തിലാക്കിയത്.

ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അഫ്ഗാൻ 47 ഓവറിൽ 200 റൺസിന് എല്ലാവരും പുറത്തായി. നേരത്തെ മുഷ്ഫിഖർ റഹ്മാന്റെയും ഷാക്കിബിന്റെയും അർധ സെഞ്ച്വറികളാണ് ബംഗ്ലാദേശിന് മാന്യമായ സ്‌കോർ നൽകിയത്. റഹീം 83 റൺസും ഷാക്കിബ് 51 റൺസുമെടുത്തു. തമീം ഇഖ്ബാൽ 36, മൊസദേക് ഹുസൈൻ 35, മഹ്മദുല്ല 27 റൺസുമെടുത്തു.

അഫ്ഗാന് വേണ്ടി മുജീബുർ റഹ്മാൻ മൂന്നും ഗുലബദീൻ നൈബ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സർദാൻ, നബി എന്നിവർ ഓരോ വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ നൈബ് 47 റൺസും സമീഹുല്ല ഷിൻവാരി 49 റൺസുമെടുത്തു. റഹ്മത്ത് ഷാ 24, അസ്ഗർ അഫ്ഗാൻ 20, നജീബുല്ല സർദാൻ 23 റൺസെടുത്തു. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹീറോ മുഹമ്മദ് നബി പൂജ്യത്തിന് പുറത്തായി.

ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മുസ്തഫിസുർ റഹ്മാൻ രണ്ടും മുഹമ്മദ് സെയ്ഫുദ്ദീൻ, മൊസദേക് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *