പ്രാർഥനകൾ ഫലിച്ചു; മിശിഹ ഗോൾ നേടിയ മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ ജയം

  • 1.1K
    Shares

ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാർഥനകൾ ഫലവത്താക്കി അർജന്റീനക്ക് ഒടുവിൽ ജയം. ലോകകപ്പിലെ നിർണായക മത്സരത്തിൽ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ മെസ്സി അർജന്റീനക്കായി ആദ്യ ഗോൾ കണ്ടെത്തിയപ്പോൾ മാർകോസ് റോജയുടെ വകയായിരുന്നു വിജയഗോൾ.

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ മെസി തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നുവിത്. ജീവൻമരണ പോരാട്ടത്തിൽ നായകന്റെ മികവുമായി അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിച്ചതോടെ വിജയം അർജന്റീനയെ തേടിയെത്തി. പതിനാലാം മിനിറ്റിൽ തന്നെ മനോഹരമായ ഗോളിലൂടെ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചിരുന്നു.

നൈജീരിയൻ പ്രതിരോധ നിരക്ക് മുകളിലൂടെ പനേഗ നൽകിയ നെടുനീളൻ പാസ് കാലിൽ കൊരുത്തായിരുന്നു മെസ്സിയുടെ ഗോൾ. 1-0ന് അർജന്റീന മുന്നിലെത്തിയതോടെ ഗ്യാലറി ആർത്തിരമ്പി. ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 1-0ന് മുന്നിലായിരുന്നു.

രണ്ടാം പകുതിയിലായിരുന്നു നൈജീരിയയുടെ സമനില ഗോൾ പിറന്നത്. അർജന്റീനയുടെ ബോക്‌സിൽ വെച്ച് നൈജീരിയൻ താരം ബലാഗണിനെ മഷറാണോ ഫൗൾ ചെയ്തപ്പോൾ നൈജീരിയൻ താരങ്ങൾ വാറിനായി വാദിക്കുകയായിരുന്നു. തുടർന്ന് നൈജീരയക്ക് അനുകൂലമായ പെനാൽറ്റി റഫറി വിധിച്ചു. വിക്ടർ മോസസാണ് അവർക്കായി സ്‌കോർ ചെയ്തത്.

കളി സമനിലയിലേക്കും അർജന്റീനയുടെ പുറത്താകലിലേക്കും പോകുമെന്ന ഘട്ടത്തിലാണ് 85ാം മിനിറ്റിൽ മാർകോസ് റോജോ അവരുടെ വിജയ ഗോൾ സ്വന്തമാക്കിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *