ഗ്രീസ്മാന് ഡി മരിയയുടെ മറുപടി; ആദ്യ പകുതി ഒരോ ഗോളടിച്ച് ഒപ്പത്തിനൊപ്പം

  • 165
    Shares

ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. മത്സരത്തിന്റെ 13ാം മിനിറ്റിൽ ഫ്രാൻസാണ് മുന്നിലെത്തിയത്. 41ാം മിനിറ്റിൽ അർജന്റീന സമനില പിടിക്കുകയായിരുന്നു

അർജന്റീനയുടെ പരിചയസമ്പത്തും ഫ്രാൻസിന്റെ യുവരക്തവും തമ്മിലുള്ള പോരാട്ടമാണ് മത്സരത്തിൽ കാണുന്നത്. തുടക്കം മുതലെ അർജന്റീനയെ വിറപ്പിച്ചാണ് ഫ്രാൻസിന്റെ താരങ്ങൾ മൈതാനം കീഴടക്കിയത്. അർജന്റീന ബോക്‌സിൽ പലതവണ അപകടം സൃഷ്ടിക്കാൻ ഇവർക്ക് സാധിച്ചു.

എട്ടാം മിനിറ്റിൽ ഗ്രീസ്മാൻ എടുത്ത ഫ്രീകിക്ക് അർജന്റീനയുടെ പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ അർജന്റീനയുടെ ബോക്‌സിലേക്ക് പന്തുമായി കുതിച്ച എംബാപെയെ മാർക്കസ് റോഹോ ടാക്കിൾ ചെയ്യുകയും റഫറി പെനാൽറ്റി അനുവദിക്കുകയുമായിരുന്നു. കിക്കെടുത്ത ഗ്രീസ്മാൻ അതിസുന്ദരമായി തന്നെ പന്ത് വലയിലാക്കി

അർജന്റീനൻ ആരാധകരുടെ ഹൃദയം തകർത്ത് ഫ്രാൻസ് കളിയുടെ മേധാവിത്വം ഉറപ്പിക്കുമെന്ന തോന്നൽ ജനിക്കുമ്പോഴാണ് ഡി മരിയ യാഥാർഥ മാലാഖയായി മാറുന്നത്. 41ാം മിനിറ്റിൽ നേടിയ മിസൈൽ ഷോട്ടിലൂടെ ഡിമരിയ പന്ത് ഫ്രാൻസിന്റെ വലയിൽ എത്തിക്കുകയായിരുന്നു. ബനേഗയുടെ അസിസ്റ്റിൽ നിന്നാണ് ഡി മരിയ ഗോൾ നേടിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *