അർജന്റീന ഫ്രാൻസിനെ വീഴ്ത്തുമെന്ന് ഡീഗോ മറഡോണ; പക്ഷേ മെസ്സിക്ക് പിന്തുണ ലഭിക്കണം
ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുന്ന അർജന്റീനക്ക് വിജയാശംസകൾ നേർന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. ഫ്രാൻസിനെ ഇന്ന് അർജന്റീന മുട്ടുകുത്തിക്കുമെന്നാണ് മറഡോണ പറയുന്നത്. കൃത്യമായ മാർക്കിംഗും പൊസിഷനിംഗുമുണ്ടെങ്കിൽ അർജന്റീനയുടെ വിജയം എളുപ്പമാകും
കഴിഞ്ഞ മത്സരത്തിൽ അർജന്റീന മികച്ച രീതിയിൽ പൊരുതി. മെസ്സിയെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് അവർ മാറിത്തുടങ്ങിയിരിക്കുന്നു. ഇതൊരു നല്ല സൂചനയാണ്. അതേസമയം മെസിക്ക് വേണ്ടത്ര പിന്തുണ നൽകാനും മൈതാനത്ത് മറ്റ് കളിക്കാൻ ശ്രദ്ധിക്കണം.
രണ്ട് ടീമുകളും അവരുടെ യഥാർഥ മികവിലേക്ക് ഉയർന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിന്റെ ശക്തി അവരുടെ മധ്യനിരയാണ്. എത്ര വലിയ മുന്നേറ്റം സജ്ജമാക്കാനും ആക്രമണം ചെറുക്കാനും അവരുടെ മധ്യനിരക്ക് സാധിക്കുമെന്നും മറഡോണ പറഞ്ഞു