ഓസ്‌ട്രേലിയയെ സമനിലയിൽ പിടിച്ച് ഡെൻമാർക്ക്

ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് സമനില. ഡെൻമാർക്കുമായുള്ള മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

ഏഴാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്‌സണിലൂടെ ഡെൻമാർക്ക് ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റിയിലൂടെ ഓസ്‌ട്രേലിയ സ്‌കോർ നില തുല്യമാക്കി.

ഓസീസിനായി മിലി ജെഡിനാകാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ജെഡിനാകിന്റെ റഷ്യൻ ലോകകപ്പിലെ രണ്ടാം ഗോളാണിത്. മത്സരത്തിൽ ഓസ്‌ട്രേലിയയാണ് മേധാവിത്വം പുലർത്തിയത്. വിജയത്തിനായി രണ്ട് ടീമുകളും കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും കളി സമനിലയിൽ പിരിയുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *