ജയവഴിയിൽ തിരിച്ചെത്തി ഓസ്‌ട്രേലിയ; പാക്കിസ്ഥാനെ 41 റൺസിന് തകർത്തു

ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് പാക്കിസ്ഥാനെതിരെ 41 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറിൽ 307 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന്റെ പോരാട്ടം 45.4 ഓവറിൽ 266 റൺസിന് അവസാനിച്ചു.

വാലറ്റത്ത് വഹാബ് റിയാസ് പാക്കിസ്ഥാന് വിജയ പ്രതീക്ഷകൾ നൽകിയിരുന്നുവെങ്കിലും പൂർത്തിയാക്കാനായില്ല. 39 പന്തിൽ 45 റൺസെടുത്ത വഹാബ്ല പുറത്തായതോടെ പാക്കിസ്ഥാൻ തോൽവി സമ്മതിച്ചു. 53 റൺസെടുത്ത ഇമാം ഉൾ ഹഖാണ് പാക് ടോപ് സ്‌കോറരർ. മുഹമ്മദ് ഹഫീസ് 46, സർഫ്രാസ് അഹമ്മദ് 40, ഹസൻ അലി 32 റൺസെടുത്തു.

ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്‌സൺ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ ഡേവിഡ് വാർണറുടെ സെഞ്ച്വറി മികവിലാണ് ഓസീസ് സ്‌കോർ 300 കടത്തിയത്. വാർണർ 107 റൺസെടുത്തു. ആരോൺ ഫിഞ്ച് 84, മാക്‌സ് വെൽ 20, ഷോൺ മാർഷ് 23 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *