്ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ; ഫിഞ്ചിന് സെഞ്ച്വറി, സ്മിത്തിന് അർധ സെഞ്ച്വറി

ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു. ഓസീസിന് വേണ്ടി നായകൻ ആരോൺ ഫിഞ്ച് സെഞ്ച്വറി തികച്ചപ്പോൾ സ്റ്റീവ് സ്മിത്ത് അർധ ശതകം നേടി.

ഫിഞ്ഛ് 132 പന്തിൽ അഞ്ച് സിക്‌സും 15 ഫോറും സഹിതം 153 റൺസെടുത്തു. സ്മിത്ത് 59 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 73 റൺസെടുത്തു. മാക്‌സ് വെൽ 25 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു. വാർണർ 26 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല.

മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക ഓരോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 12 റൺസ് എന്ന നിലയിലാണ്. കരുണരത്‌നയും കുശാൽ പെരേരയുമാണ് ക്രീസിൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *