സ്മിത്തിനൊപ്പം തകർത്തടിച്ച് മധ്യനിര; തകർച്ചയിൽ നിന്നും കരകയറി ഓസ്ട്രേലിയ; വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49 ഓവറിൽ 288 റൺസിന് എല്ലാവരും പുറത്തായി. കൂട്ടത്തകർച്ച നേരിട്ടെങ്കിലും മധ്യനിരയുടെ ചെറുത്തു നിൽപ്പാണ് ഓസീസിനെ രക്ഷപ്പെടുത്തിയത്.
79 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ വീണ് പതറിയ ഓസീസിനെ സ്മിത്തും ആൻഡി കാറെയും ചേർന്നുള്ള കൂട്ടുകെട്ടിൽ നിന്നാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്. സ്കോർ 147ൽ കാറെ പുറത്തായ ശേഷം ക്രീസിലെത്തിയ കൾട്ടർനീൽ തകർത്തടിച്ചതോടെ ഓസീസ് സ്കോർ ഉയർന്നു
സ്മിത്ത് 103 പന്തിൽ 73 റൺസും കാറെ 45 റൺസുമെടുത്ത് പുറത്തായി. സ്കോർ 284ൽ 60 പന്തിൽ 92 റൺസെടുത്ത കൾട്ടർനീലും പുറത്തായി. ഖവാജ 13, സ്റ്റോയിണിസ് 19 റൺസെടുത്തു. മറ്റാരും രണ്ടക്കം തികച്ചില്ല.
വിൻഡീസിന് വേണ്ടി തോമസ്, കോട്ട്റൽ, റസ്സൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ബ്രാത്ത് വൈറ്റ് 3 വിക്കറ്റും ഹോൾഡർ ഒരു വിക്കറ്റുമെടുത്തു.