ദക്ഷിണാഫ്രിക്കയെ തകർത്ത് ബംഗ്ലാദേശ്; ജയം 21 റൺസിന്, ഷാക്കിബിന് റെക്കോർഡ് നേട്ടം

Loading...

ലോകകപ്പ് ക്രിക്കറ്റിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ബംഗ്ലാദേശിന് വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് അടിച്ചൂകൂട്ടി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 309 റൺസിൽ ഒതുങ്ങി

75 റൺസെടുത്ത ഷാക്കിബ് അൽ ഹസൻ, 78 റൺസെടുത്ത മുഷ്ഫിഖർ റഹ്മാൻ എന്നിവരുടെ തകർപ്പൻ പ്രകടനാണ് ബംഗ്ലാ സ്‌കോർ 300 കടത്തിയത്. സൗമ്യ സർക്കാർ 42, മഹ്മദുല്ല 46, മൊസദേക് ഹൊസൈൻ 26, എന്നിവർ മികച്ച പിന്തുണയും നൽകിയതോടെ ബംഗ്ലാദേശ് കൂറ്റൻ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു

ഡുപ്ലെസിസിന്റെയും വാൻഡർ ഡസന്റെയും മർക്രാമിന്റെയും പോരാട്ടം പക്ഷേ ദക്ഷിണാഫ്രിക്കയെ വിജയ തീരത്ത് എത്തിച്ചില്ല. മർക്രാം 45, ഡുപ്ലെസിസ് 62, വാൻഡർ ഡസൽ 41, ഡുമിനി 45 റൺസെടുത്ത് പുറത്തായി. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 309 റൺസാണ് ദക്ഷിണാഫ്രിക്ക എടുത്തത്. ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിഖർ റഹ്മാൻ 3 വിക്കറ്റും സൈഫുദിൻ രണ്ടും ഷാക്കിബ്, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ഷാക്കിബാണ് മത്സരത്തിലെ താരം. അയ്യായിരം റൺസും 250 വിക്കറ്റും അതിവേഗം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡും ഇതിനിടെ ഷാക്കിബിനെ തേടിയെത്തി. 199 മത്സരങ്ങളിൽ നിന്നാണ് ഷാക്കിബ് ഈ നേട്ടം സ്വന്തമാക്കിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *