ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബൽജിയം ഗ്രൂപ്പ് ചാമ്പ്യൻമാർ; വിരസമായ മത്സരത്തിൽ കാണികളുടെ കൂവലും

Loading...
  • 142
    Shares

ലോകകപ്പ് ഒന്നാം റൗണ്ടിലെ അവസാന മത്സരത്തിലും ബൽജിയത്തിന് വിജയം. ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബൽജിയം ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ നടന്നു. ഇരു ടീമുകളും നേരത്തെ തന്നെ പ്രീ ക്വാർട്ടറിൽ കടന്നതിനാൽ തീർത്തും വിരസമായ മത്സരമാണ് നടന്നത്.

ആദ്യ പകുതി ഗോൾ രഹിത സമിനിലയായി അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 51ാം മിനിറ്റിലാണ് ബൽജിയത്തിന്റെ ഗോൾ പിറന്നത്. ജനുസാജായിരുന്നു സ്‌കോറർ. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി ഇതു മാറുകയും ചെയ്തു

ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ എത്തുന്ന ബൽജിയത്തിന്റെ എതിരാളികൾ ജപ്പാനാണ്. രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ എത്തുന്ന ഇംഗ്ലണ്ടിന് കൊളംബിയയാണ് എതിരാളികൾ.

മത്സരം തീർത്തും വിരസമായതോടെ കാണികൾ കൂവി പ്രതികരിക്കുന്നതും ഈ ലോകകപ്പിൽ കണ്ടു. ഇതിന് ശേഷമാണ് ബൽജിയം ഉണർന്ന് കളിക്കാൻ തുടങ്ങിയത്. ബൽജിയവും ഇംഗ്ലണ്ടും പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് മത്സരത്തിന് ഇറങ്ങിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *