ഗോൾ മഴയിൽ ടുണീഷ്യയെ തകർത്ത് ബെൽജിയം; ലുക്കാക്കു റൊണാൾഡോയ്‌ക്കൊപ്പം

ലോകകപ്പിൽ ചുവന്ന ചെകുത്താൻമാരായ ബെൽജിയത്തിന് തകർപ്പൻ ജയം. 5-2 നാണ് ബൽജിയം ടുണീഷ്യയെ തകർത്തത്. ലുക്കാക്കുവും എഡൻ ഹസാർഡും ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ ടുണീഷ്യ തീർത്തും അപ്രസക്തമാകുകയായിരുന്നു.

ആറാം മിനുറ്റിൽ ഹസാർഡിന്റെ പെനാൽറ്റിയിലൂടെ തന്നെ ബൽജിയം മുന്നിലെത്തി. 16ാം മിനിറ്റിൽ ലുക്കാക്കു ലീഡ് രണ്ട് ഗോളായി ഉയർത്തി. രണ്ട് മിനിറ്റുകൾക്ക് പിന്നാലെ ടുണീഷ്യ അവരുടെ ഗോൾ സ്വന്തമാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലുക്കാക്കു തന്റെ രണ്ടാം ഗോളും സ്വന്തമാക്കി.

രണ്ടാം പകുതിയിൽ 51ാം മിനിറ്റിലാണ് ഹസാർഡ് തന്റെ രണ്ടാം ഗോൾ സ്വന്തമാക്കിയത്. ഇതോടെ ബൽജിയം 4-1ന് മുന്നിലെത്തി. അനവധി അവസരങ്ങൾ ബൽജിയത്തിന് ലഭിച്ചെങ്കിലും ടുണീഷ്യ മികച്ച രീതിയിൽ പ്രതിരോധിച്ചതിനാൽ കൂടുതൽ അപകടത്തിലേക്ക് നീങ്ങിയില്ല. പക്ഷേ 90ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിച്ചി ബതുസായി പ്രതിരോധ കോട്ട തകർത്ത് ബൽജിയത്തിന്റെ അഞ്ചാം ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളിൽ വാബി കസാറിയിലൂടെ ടുണീഷ്യ രണ്ടാം ഗോളും നേടി പരാജയ ഭാരം കുറച്ചു

ഇരട്ട ഗോൾ നേട്ടത്തോടെ ലുക്കാക്കു ഗോൾ വേട്ടക്കാരിൽ ക്രിസ്റ്റിയാനോ റൊണാൾഡോക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. ഇരുവർക്കും നാല് ഗോളുകൾ വീതമാണുള്ളത്. പനാമക്കെതിരായ ആദ്യ മത്സരത്തിലും ലുക്കാക്കു രണ്ട് ഗോളുകൾ നേടിയിരുന്നു

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *