ഒടുവിൽ ബ്രസീലും വീണു; പുറത്തേക്കുള്ള വഴി കാണിച്ചത് ബൽജിയം

  • 142
    Shares

റഷ്യൻ ലോകകപ്പിൽ വമ്പൻമാരുടെ പതനം തുടർക്കഥയാകുന്നു. ജർമനിക്കും അർജന്റീനക്കും സ്‌പെയിനിനും പോർച്ചുഗലിനും ഉറൂഗ്വെയ്ക്കും പിന്നാലെ ബ്രസീലും കണ്ണീരോടെ മടങ്ങി. ബൽജിയത്തിനെതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കാനറിപ്പടയുടെ പരാജയം

ആക്രമണവും പ്രതിരോധവും ഇരുടീമുകളിൽ നിന്നും മാറിമാറി കണ്ട മത്സരത്തിൽ ബൽജിയമാണ് ആദ്യം മുന്നിലെത്തിയത്. പതിമൂന്നാം മിനിറ്റിലെ കോർണർ കിക്കിൽ ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളിൽ ബൽജിയം ലീഡ് നേടി. മുപ്പത്തിയൊന്നാം മിനിറ്റിൽ ഡി ബ്രൂയിൻ ബൽജിയത്തിന്റെ ലീഡ് ഉയർത്തിയതോടെ ബ്രസീൽ തോൽവി മണത്തുതുടങ്ങി

ആദ്യ പകുതി അവസാനിക്കുമ്പോൾ ബൽജിയം രണ്ട് ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബ്രസീൽ വീറോടെ പൊരുതിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. പൗളീന്യോയ്ക്ക് പകരം ടിറ്റോ റെനാറ്റോ അഗസ്‌റ്റോയെ കൊണ്ടുവന്നത് ഫലിച്ചു. എഴുപത്തിയാറാം മിനിറ്റിൽ ബ്രസീൽ ഒരു ഗോൾ മടക്കി. പകരക്കാരനായി ഇറങ്ങി മൂന്ന് മിനിറ്റിലാണ് അഗസ്റ്റോ ഗോൾ നേടിയത്.

പിന്നീട് സമനിലക്കായി ബ്രസിൽ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ബൽജിയത്തിന്റെ വല ചലിപ്പിക്കാനായില്ല. മുപ്പത്തിരണ്ട് കൊല്ലത്തിന് ശേഷമാണ് ബൽജിയം ലോകകപ്പ് സെമിയിൽ കയറുന്നത്. 1986ലാണ് അവർ ഇതിന് മുമ്പായി സെമി കളിച്ചത്. ബ്രസീലും പുറത്തായതോടെ റഷ്യൻ ലോകകപ്പ് ഇതോടെ യൂറോപ്യൻ രാജ്യമുയർത്തുമെന്നും ഉറപ്പായി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *