സാംബ താളത്തിൽ ബ്രസീൽ; സെർബിയയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാർട്ടറിൽ

Loading...

റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഇയിലെ നിർണായക മത്സരത്തിൽ സെർബിയക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. ഏകപീക്ഷീയമായ രണ്ട് ഗോളിനാണ് ബ്രസീൽ സെർബിയയെ തകർത്തത്. ബ്രസീലിന് വേണ്ടി പൗളീഞ്ഞോ, തിയാഗോ സിൽവ എന്നിവരാണ് സ്‌കോർ ചെയ്തത്. ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു

പ്രീ ക്വാർട്ടറിലേക്ക് ജയം അനിവാര്യമാണെന്ന സാഹചര്യത്തിലായിരുന്നു ബ്രസീൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയത്. ഈ ലോകകപ്പിൽ ആദ്യമായി ബ്രസീൽ തങ്ങളുടെ സ്വാഭാവിക ശൈലിയിലേക്ക് മടങ്ങിയെത്തുന്നതാണ് മത്സരത്തിൽ കണ്ടത്. കളിച്ചും കളിപ്പിച്ചുമാണ് ബ്രസിൽ മുന്നേറിയത്.

മുപ്പത്തിയാറാം മിനിറ്റിൽ പൗളീഞ്ഞോയാണ് ബ്രസീലിനായി ആദ്യം സ്‌കോർ ചെയ്തത്. കൂട്ടിഞ്ഞോയുടെ പാസ് സ്വീകരിച്ച പൗളീഞ്ഞോ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിടുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീൽ ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു

രണ്ടാം പകുതിയിലെ തുടക്കത്തിൽ സെർബിയ താരങ്ങളുടെ ആക്രമണമാണ് കണ്ടത്. ബ്രസീൽ ബോക്‌സിൽ സെർബിയൻ താരങ്ങൾ വട്ടമിട്ട് പറന്നുകൊണ്ടിരുന്നു. നിരവധി ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് അവർ തൊടുത്തത്. പക്ഷേ ഒന്നും ലക്ഷ്യം ഭേദിക്കാൻ സാധിച്ചില്ല. ഇതിനിടയിലാണ് ബ്രസിൽ തങ്ങളുടെ രണ്ടാം ഗോൾ സ്വന്തമാക്കിയത്

68ാം മിനിറ്റിൽ നെയ്മർ എടുത്ത കോർണർ കിക്കിൽ നിന്നാണ് രണ്ടാം ഗോൾ പിറന്നത്. കിക്കിന് കൃത്യമായി തല വെച്ച തിയാഗോ സിൽവ പന്ത് വലയിലേക്ക് തൊടുക്കുകയായിരുന്നു. രണ്ടാം ഗോൾ വീണതിന് പിന്നാലെ പന്ത് പൂർണമായും ബ്രസീലിന്റെ വരുതിയിലേക്ക് എത്തി. 82ാം മിനിറ്റിൽ നെയ്മറുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 86ാം മിനിറ്റിലും സൂപ്പർ താരം ഒരു അസുലഭ അവസരം പാഴാക്കി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *