ആക്രമണവും പ്രത്യാക്രമണവുമായി ആദ്യ പകുതി; ഗോളുകൾ മാത്രം പിറന്നില്ല
ലോകകപ്പ് പ്രീ ക്വാർട്ടറിൽ ബ്രസീൽ-മെക്സിക്കോ മത്സരം പുരോഗമിക്കുന്നു. മത്സരത്തിൻരെ ആദ്യ പകുതി അവസാനിക്കുമ്പോൾ രണ്ട് ടീമുകളും ഗോളൊന്നും നേടാതെ സമനില പാലിക്കുകയാണ്
മെക്സിക്കോയുടെ ആക്രമണം കണ്ടാണ് മത്സരം ആരംഭിച്ചത്. നിരന്തരം മെക്സിക്കൻ താരങ്ങൾ ബ്രസീൽ ബോക്സിലേക്ക് ഇരച്ചുവന്നു. എന്നാൽ തുടക്കത്തിലെ പതർച്ച മാറിയ ബ്രസീലും പ്രത്യാക്രമണം തുടങ്ങിയതോടെ മെക്സിക്കോ പതിയെ പ്രതിരോധത്തിലേക്ക് മാറി. മെക്സിക്കൻ ബോക്സിൽ ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഗോളുകൾ സൃഷ്ടിക്കാനായില്ല
അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വമ്പൻമാർ പുറത്തായതോടെ ബ്രസീലിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ലോകചാമ്പ്യൻമാരായ ജർമനിയെ വീഴ്്ത്തിയ ആത്മവിശ്വാസത്തോടെയാണ് മെക്സിക്കോ ബ്രസീലിനെ നേരിടുന്നത്.
For the first time in the knock-out stages of this #WorldCup it is 0-0 at half-time…#BRAMEX pic.twitter.com/kJyDArLJhL
— FIFA World Cup 🏆 (@FIFAWorldCup) July 2, 2018