ഒരേയൊരു ബ്രസീൽ, ഒരേയൊരു നെയ്മർ; മെക്‌സിക്കോയെ തകർത്ത് ക്വാർട്ടറിൽ

Loading...
  • 813
    Shares

ലോകകപ്പ് പ്രതീക്ഷൾ സജീവമാക്കി ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. പ്രീ ക്വാർട്ടറിൽ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീൽ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. സൂപ്പർ താരം നെയ്മറും ഫിർമിഞ്ഞോയും ബ്രസീലിനായി സ്‌കോർ ചെയ്തു

വമ്പൻമാരുടെ പതനം കണ്ട റഷ്യൻ ലോകകപ്പിൽ ബ്രസീൽ മെക്‌സിക്കോയെ നേരിടാനിറങ്ങിയപ്പോൾ ആശങ്കയോടെയാണ് ലോകമെമ്പാടുമുള്ള ആരാധകർ കളി കാണാനിരുന്നത്. എങ്കിലും ആശങ്കകൾ ഒഴിവാക്കി ബ്രസീൽ വിജയതീരമണിയുകയായിരുന്നു.

ഇരു ടീമുകളും ആക്രമിച്ച കളിച്ച മത്സരത്തിൽ ആദ്യ പകുതി ഗോളൊന്നും പിറന്നിരുന്നില്ല. കളിയുടെ തുടക്കത്തിൽ മെക്‌സിക്കോ ആക്രമണമാണ് കണ്ടത്. എന്നാൽ അരമണിക്കൂറിന് ശേഷം ബ്രസീൽ കളി തിരിച്ചുപിടിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ അമ്പത്തിയൊന്നാം മിനിറ്റിലായിരുന്നു ലോകം കാത്തിരുന്ന ഗോൾ പിറന്നത്.

ബോക്‌സിന്റെ അതിരിൽ നിന്ന് വില്യന് പന്ത് നൽകിയ ശേഷം നെയ്മർ ബോക്‌സിലേക്ക് ഓടിക്കയറുകയായിരുന്നു. ഇടതുഭാഗത്ത് നിന്ന് വില്യൻ നൽകിയ ക്രോസ് മെക്‌സിക്കൻ പ്രതിരോധത്തെ കീറിമുറിച്ച് മുന്നോട്ടു കടന്ന നെയ്മർ കൃത്യമായി പന്ത് വലയിലെത്തിക്കുകയായിരുന്നു

മത്സരത്തിന്റെ 88ാം മിനിറ്റിലായിരുന്നു ഫിർമിഞ്ഞോയുടെ ഗോൾ. ബോക്‌സിന് ഇടതുഭാഗത്ത് വെച്ച് നെയ്മർ നൽകിയ ക്രോസിൽ നിന്നായിരുന്നു ഫിർമിഞ്ഞോയുടെ ഗോൾ.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *