അഫ്ഗാന് മുന്നിൽ ലങ്ക തകർന്നടിഞ്ഞു; കളി തടസ്സപ്പെടുത്തി മഴയുടെ എൻട്രി

ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്കക്ക് ബാറ്റിംഗ് തകർച്ച. 33 ഓവറിൽ ശ്രിലങ്ക 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. ടോസ് നേടിയ അഫ്ഗാൻ ലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസ് എന്ന നിലയിൽ നിന്ന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലേക്ക് ലങ്ക തകരുകയായിരുന്നു. 88 റൺസിനിടെയാണ് എട്ട് വിക്കറ്റുകൾ വീണത്. മികച്ച തുടക്കമാണ് ഓപണർമാരായ കരുണരത്‌നയും കുശാൽ പെരേരയും നൽകിയത്. കരുണ രത്‌ന 30 റൺസും പെരേര 78 റൺസുമെടുത്ത് പുറത്തായി

തിരിമന്നെ 25 റൺസും ഉഡാന 10 റൺസുമെടുത്തു. മറ്റാരും രണ്ടക്കം തികച്ചില്ല. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി 4 വിക്കറ്റുകൾ പിഴുതു. റാഷിദ് ഖാൻ, ഹാമിദ് ഹസൻ, ദൗലത് സർദാൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *