അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ; 91 പന്തുകൾ ശേഷിക്കെ വിജയം കണ്ടു

ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം. അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 38.2 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസീസ് 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു

ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഓസീസിന്റെ ജയം എളുപ്പമാക്കിയത്. പിഞ്ച് 49 പന്തിൽ 66 റൺസെടുത്ത് പുറത്തായി. വാർണർ 89 റൺസുമായി പുറത്താകാതെ നിന്നു. ഉസ്മാൻ ഖവാജ 18, സ്മിത്ത് 18 റൺസെടുത്തു

നേരത്തെ 51 റൺസെടുത്ത നജീബുള്ള സർദാനും 43 റൺസെടുത്ത റഹ്മത്ത് ഷായും ചേർന്നാണ് അഫ്ഗാൻ സ്‌കോർ 200 കടത്തിയത്. ഗുൽബദിൻ നൈബ് 31, റാഷിദ് ഖാൻ 27 ഉം റൺസെടുത്തു. ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസ്, സാംപ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും സ്റ്റോണിസ് 2 വിക്കറ്റും സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *