അതിഗംഭീരമായി ഇംഗ്ലണ്ട് തുടങ്ങി; ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്തു

Loading...

ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ 104 റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 311 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 39.5 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി

ബെൻ സ്റ്റോക്‌സിന്റെ ഓൾ റൗണ്ട് പ്രകടന മികവിലാണ് ഇംഗ്ലീഷ് ജയം. ബാറ്റിംഗിൽ സ്റ്റോക്‌സ് 79 പന്തിൽ 89 റൺസെടുത്തു. ജേസൺ റോയി 54, ജോ റൂട്ട് 51, മോർഗൻ 57 റൺസെടുത്ത് സ്‌റ്റോക്‌സിന് മികച്ച പിന്തുണ നൽകി.

ബൗളിംഗിൽ സ്റ്റോക്‌സ് 2 വിക്കറ്റുകൾ വീഴ്ത്തുകയും ഒരു ക്യാച്ച് എടുക്കുകയും ചെയ്തു. ആർച്ചർ 3, പ്ലങ്കറ്റ് 2, റാഷിദ്, മൊയിൻ അലി എന്നിവർ ഓരോ വിക്കറ്റുകളും എടുത്തു.

68 റൺസെടുത്ത ക്വിന്റൺ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. വാൻഡർഡസ്സൻ 50 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *