ഐസ് ലാൻഡിനെതിരെ ക്രൊയേഷ്യക്ക് ജയം; ആശ്വാസം അർജന്റീന ആരാധകർക്ക്

ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഐസ് ലാൻഡിനെതിരെ ക്രൊയേഷ്യക്ക് ജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ക്രൊയേഷ്യൻ ജയം. ക്രൊയേഷ്യ നേരത്തെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നുവെങ്കിലും ഈ മത്സരത്തിൽ അവർ വിജയിച്ചാൽ മാത്രമേ അർജന്റീനക്ക് പ്രീ ക്വാർട്ടറിലേക്കുള്ള വഴി തുറക്കുമായിരുന്നുള്ളു. ക്രൊയേഷ്യയുടെ വിജയം അർജന്റീന ആരാധകരെയാണ് ഏറ്റവുമധികം സന്തോഷിപ്പിച്ചിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്. രണ്ടാം പകുതിയിലെ 53ാം മിനിറ്റിൽ മിലൻ ബദൽജിലൂടെ ക്രൊയേഷ്യ ആദ്യ ഗോൾ നേടി. 76ാം മിനിറ്റിൽ ഗിൽഫി സിഗൂറസണിലൂടെ ഐസ് ലാൻഡ് സമനില പിടിച്ചു. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുമെന്ന സ്ഥിതിയായി. 90ാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ വിജയ ഗോൾ പിറന്നത്. ഇവാൻ പെരിസികായിരുന്നു സ്‌കോറർ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *