അവസാന മിനിറ്റിൽ ഈജിപ്തിന്റെ നെഞ്ച് തകർത്ത് സൗദിയുടെ ഗോൾ; ജയമില്ലാതെ സലാഹ് മടങ്ങി

Loading...

റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സൗദി അറേബ്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സൗദിയുടെ വിജയം. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലാണ് സൗദി തങ്ങളുടെ വിജയഗോൾ സ്വന്തമാക്കിയത്.

മൂന്ന് മത്സരങ്ങളിലും തോൽവിയേറ്റു വാങ്ങിയാണ് മുഹമ്മദ് സലാഹിന്റെ ഈജിപ്ത് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. അതേസമയം പുറത്തായെങ്കിലും അവസാന മത്സരത്തിൽ ജയിച്ച സൗദിക്ക് തലയുയർത്തിപ്പിടിച്ച് മടങ്ങാം.

22ാം മിനിറ്റിൽ സലാഹിന്റെ ഗോളിലൂടെ ഈജിപ്താണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി വഴി സൽമാൻ അൽഫറാജ് സൗദിയുടെ സമനില ഗോൾ സ്വന്തമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഇരുടീമുകളും പൊരുതി. മത്സരം അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെയാണ് സലീം അൽ ദവസരി സൗദിയുടെ വിജയ ഗോൾ നേടിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *