വിജയമുറപ്പിച്ച് ഇറങ്ങിയ ഇംഗ്ലണ്ടിനെ മലിംഗ എറിഞ്ഞിട്ടു; ലങ്കക്ക് അപ്രതീക്ഷിത വിജയം

ലോകകപ്പിൽ ഇംഗ്ലണ്ടിനെ 20 റൺസിന് തകർത്ത് ശ്രീലങ്ക സെമി പ്രതീക്ഷകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത് താരതമ്യേന ചെറിയ സ്‌കോറിലൊതുങ്ങിയിട്ടും മികച്ച ഫോമിൽ നിൽക്കുന്ന ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തിയത് മലിംഗയും ഡിസിൽവയും ചേർന്ന ലങ്കൻ ബൗളിംഗ് പടയായിരുന്നു. ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 232 റൺസിലൊതുങ്ങി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 47 ഓവറിൽ 212 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു

തുടക്കത്തിലെ ഇംഗ്ലണ്ടിന് പിഴച്ചു. സ്‌കോർ ബോർഡിൽ ഒരു റൺസ് പിറന്നപ്പോഴേക്കും ബെയിർസ്‌റ്റോയെ മലിംഗ വിക്കറ്റിന് മുന്നിൽ കുരുക്കി. സ്‌കോർ 26ൽ നിൽക്കെ മലിംഗ രണ്ടാമത്തെ പ്രഹരമേൽപ്പിച്ചു. വിൻസ് 14 റൺസുമായി പുറത്ത്. പിന്നാലെയെത്തിയ മോർഗനും റൂട്ടും ചേർന്ന് സ്‌കോർ 73ൽ എത്തിയപ്പോഴേക്കും ഉദാനയുടെ അവസരമായിരുന്നു. 21 റൺസുമായി മോർഗൻ മടങ്ങി

57 റൺസെടുത്ത ജോ റൂട്ട് അപകടകാരിയായി മാറുമെന്ന ഘട്ടം വന്നപ്പോൾ മലിംഗ വീണ്ടുമെത്തി. സ്‌കോർ 127ൽ നിൽക്കെ റൂട്ട് പുറത്ത്. തൊട്ടുപിന്നാലെ ജോസ് ബട്‌ലറെയും പറഞ്ഞുവിട്ട് മലിംഗ ശ്രീലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇംഗ്ലണ്ട് 32.3 ഓവറിൽ 5ന് 144

അപ്പോഴും ഒരു വശത്ത് ബെൻ സ്‌റ്റോക്‌സ് നിലയുറപ്പിച്ചിരുന്നു. പക്ഷേ 16 റൺസെടുത്ത മൊയിൻ അലി ഒഴിച്ച് വാലറ്റത്ത് സ്റ്റോക്‌സിന് പിന്തുണ നൽകാൻ ആരുമുണ്ടാകാതെ പോയി. സ്‌റ്റോക്‌സ് 82 പന്തുമായി പുറത്താകാതെ നിന്നു. 186 റൺസിന് 9 വിക്കറ്റുകൾ വീണതിന് പിന്നാലെ അവസാന വിക്കറ്റിൽ സ്‌റ്റോക്‌സ് 26 റൺസ് അടിച്ചൂകൂട്ടിയപ്പോൾ ലങ്ക പരാജയം മണത്തുവെങ്കിലും അവസാന ബാറ്റ്‌സ്മാനായ വുഡിനെ പുറത്താക്കി പ്രദീപ് ജയം പിടിച്ചുവാങ്ങുകയായിരുന്നു

മലിംഗ 4 വിക്കറ്റും ഡിസിൽവ 3 വിക്കറ്റുമെടുത്തു. ഉഡാന രണ്ട് വിക്കറ്റുകളും നുവാൻ പ്രദീപ് ഒരു വിക്കറ്റുമെടുത്തു. നേരത്തെ 85 റൺസെടുത്ത ആഞ്ചലോ മാത്യൂസിന്റെ പ്രകടനമാണ് ശ്രീലങ്കയെ 232 റൺസിലെത്തിച്ചത്. അവിഷ്‌ക ഫെർണാണ്ടോ 49 റൺസും കുശാൻ മെൻഡിസ് 46 റൺസുമെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *