ഓസീസിനെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ; ഇത്തവണ ലോകകപ്പിന് പുതിയ അവകാശികളുണ്ടാകും

Loading...

2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിയിൽ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചു. ഓസീസ് ബാറ്റ്‌സ്മാൻമാർ റൺസ് കണ്ടുപിടിക്കാൻ പ്രയാസപ്പെട്ട പിച്ചിൽ അനായാസമായിരുന്നു ഇംഗ്ലണ്ടിന്റെ ജയം

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. 85 റൺസെടുത്ത സ്മിത്തും 46 റൺസെടുത്ത ആൻഡി കാറെയുടെയും ചെറുത്തു നിൽപ്പാണ് ഓസ്‌ട്രേലിയൻ സ്‌കോർ 200 കടത്തിയത്. മാക്‌സ് വെൽ 22, സ്റ്റാർക്ക് 29 റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ്റ്റിയൻ വോക്‌സും റാഷിദും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ആർച്ചർ രണ്ടും വുഡ് ഒരു വിക്കറ്റുമെടുത്തു.

എന്നാൽ യാതൊരു പതർച്ചയുമില്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. ഓപണർമാർ രണ്ടുപേരും ചേർന്ന് സ്‌കോർ 124ൽ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. ബെയിര്‍‌സ്റ്റോ 34 റൺസും റോയി 85 റൺസുമെടുത്തു. ജോ റൂട്ട് 49 റൺസുമായും മോർഗൻ 45 റൺസുമായും പുറത്താകാതെ നിന്നു. 32.1 ഓവറിൽ 7.2 റൺസ് ശരാശരിയിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്.

ഇതോടെ ലോകകപ്പിന് പുതിയ അവകാശികളാകും. മുമ്പ് പലപ്പോഴും കിരീടം കയ്യിൽ നിന്ന് വഴുതിപ്പോയ രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ന്യൂസിലാൻഡോ ഇംഗ്ലണ്ടോ കപ്പ് നേടിയാലും അത് ആ രാജ്യത്തിന്റെ ആദ്യത്തെ ലോകകപ്പ് കിരീടമായിരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *