ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടറിൽ; എതിരാളികൾ സ്വീഡൻ

  • 24
    Shares

ലോകകപ്പ് പ്രീക്വാർട്ടറിലെ വാശിയേറിയ പോരാട്ടത്തിൽ കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ കടന്നു. ഷൂട്ടൗട്ടിലാണ് വിജയിയെ നിശ്ചയിച്ചത്. മത്സരത്തിന്റെ നിശ്ചിതസമയത്തും എക്‌സ്ട്രാ ട്രൈമിലും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. ക്വാർട്ടർ ഫൈനലിൽ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ

കൊളംബിയയുടെ രണ്ട് കിക്കുകൾ പാഴായി. ഫാൽക്കാവോ, ക്വാഡ്രാഡോ, മുറിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങി. കാർലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലണ്ട് ഗോളി തടയുകയും ചെയ്തു.

ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ, റാഷ്‌ഫോർഡ്, ട്രിപ്പിയർ, ഡീർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹെൻഡേഴ്‌സന്റെ കിക്ക് കൊളംബിയൻ ഗോളി ഓസ്പിന തടഞ്ഞു. ലോകകപ്പിൽ ഷൂട്ടൗട്ടിൽ ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ലെന്ന ചരിത്രം ഇംഗ്ലണ്ട് തിരുത്തുകയും ചെയ്തു

57ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ലോകകപ്പിൽ ഹാരി കെയ്‌ന്റെ ആറാം ഗോളാണിത്. ഇഞ്ചുറി ടൈമിൽ 93ാം മിനിറ്റിലാണ് കൊളംബിയ സമനില പിടിച്ചത്. മത്സരത്തിനിടെ ആറ് കൊളംബിയ താരങ്ങളാണ് മഞ്ഞക്കാർഡ് കണ്ടത്. ഇംഗ്ലണ്ടിന്റെ രണ്ട് താരങ്ങളും മഞ്ഞകാർഡ് വഴങ്ങി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *