കിവീസിനെ 119 റൺസിന് തകർത്ത് ആതിഥേയർ; ഇംഗ്ലണ്ട് 1992ന് ശേഷം ആദ്യമായി ലോകകപ്പ് സെമിയിൽ

ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ട് സെമിയിൽ കടന്നു. നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡിനെ 119 റൺസിന് തകർത്താണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. 1992ന് ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കിവീസ് 45 ഓവറിൽ 186 റൺസിന് എല്ലാവരും പുറത്തായി

106 റൺസെടുത്ത ബെയിര്‍‌സ്റ്റോയും 60 റൺസെടുത്ത ജേസൺ റോയിയുടെയും ബാറ്റിംഗാണ് ഇംഗ്ലീഷ് സ്‌കോർ 300 കടത്തിയത്. ഇയാൻ മോർഗൻ 42 റൺസെടുത്തു.

57 റൺസെടുത്ത ലാഥമാണ് കിവീസ് ടോപ് സ്‌കോറർ. വില്യംസൺ 27, ടെയ്‌ലർ 28, നീഷാം 19 റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി വുഡ് 3 വിക്കറ്റും വോക്‌സ്, ആർച്ചർ, പ്ലങ്കറ്റ്, റാഷിദ്, സ്റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *