റൺമഴ പെയ്ത മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് പാക്കിസ്ഥാൻ; ജയം 14 റൺസിന്

Loading...

ലോകകപ്പിൽ പാക്കിസ്ഥാന് ആദ്യ ജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 14 റൺസിനാണ് പാക്കിസ്ഥാൻ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലീഷ് പോരാട്ടം 9 വിക്കറ്റിന് 334 റൺസിലൊതുങ്ങി

ബാബർ അസം, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ് എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്‌കോർ ഉയർത്തിയത്. ബാബർ അസം 63, ഹഫീസ് 84, സർഫ്രാസ് 55 റൺസെടുത്തു. ഇമാം ഉൾ ഹഖ് 44, ഫഖർ സമാൻ 36 റൺസെടുത്തു. ഇംഗ്ലണ്ടിനായി മൊയിൻ അലി, വോക്‌സ് എന്നിവർ മൂന്ന് വീതം വിക്കറ്റും വുഡ് 2 വിക്കറ്റുമെടുത്തു

ഇംഗ്ലണ്ടിനായി ജോ റൂട്ടും ജോസ് ബട്‌ലറും സെഞ്ച്വറി നേടിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല. റൂട്ട് 107 റൺസും ബട്‌ലർ 76 പന്തിൽ 103 റൺസുമെടുത്തു. ബെയിര്‍‌സ്റ്റോ 32 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് 3 വിക്കറ്റുകൾ വീഴ്ത്തി. ഷദാബ് ഖാൻ, മുഹമ്മദ് അമീർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും മുഹമ്മദ് ഹഫീസ്, ഷൊഹൈബ് മാലിക് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *