വിശ്വ വിജയം തേടി ഫ്രാൻസും ക്രൊയേഷ്യയും; പട്ടാഭിഷേകത്തിന് മണിക്കൂറുകൾ മാത്രം

  • 60
    Shares

ലോകത്തെ ഒരു തുകൽപ്പന്തിലേക്ക് ചുരുക്കിയ ഫിഫ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് പര്യവസാനം. ഫുട്‌ബോളിലെ രാജാവ് ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. റഷ്യൻ മണ്ണിൽ നിന്നുയരുക ക്രൊയേഷ്യൻ വിപ്ലവമോ ഫ്രഞ്ച് വിപ്ലവമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ

ഇന്ത്യൻ സമയം രാത്രി 8.30ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ് ക്രൊയേഷ്യ-ഫ്രാൻസ് ഫൈനൽ മത്സരം നടക്കുന്നത്. രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് ഫ്രാൻസ് ഇറങ്ങുമ്പോൾ ആദ്യമായി ഫൈനലിൽ കടന്നതിന്റെ ആവേശത്തിലാണ് ക്രൊയേഷ്യ. തോൽവി അറിയാതെയാണ് രണ്ട് ടീമുകളും കലാശപ്പോരിന് എത്തിയിരിക്കുന്നത്.

ഫുട്‌ബോൾ വിദഗ്ധരും കളിയെഴുത്തുകാരും ഫ്രാൻസിന് സാധ്യത കൽപ്പിക്കുമ്പോഴും ഒരിക്കലും എഴുതി തള്ളാൻ സാധിക്കാത്തവരാണ് ക്രൊയേഷ്യ. അവിശ്വസനീയമായിരുന്നു അവരുടെ കുതിപ്പ്.

ലോകകപ്പ് ഫുട്‌ബോൾ, ഫൈനൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *