ലോകകപ്പ് ഫ്രാൻസ് കൊണ്ടുപോകട്ടെ; ഹൃദയങ്ങൾ കീഴടക്കി ക്രൊയേഷ്യ മടങ്ങുന്നു

  • 336
    Shares

റഷ്യൻ ലോകകപ്പിലെ കലാശപ്പോരാട്ടം ഫ്രഞ്ച് പടയോട്ടത്തിൽ അവസാനിച്ചപ്പോൾ ലുഷ്‌നിക്ക സ്‌റ്റേഡിയത്തിൽ മഴ തകർത്തു പെയ്യുകയായിരുന്നു. ക്രൊയേഷ്യയുടെ കണ്ണുനീർ പോലും മഴയിൽ അലിഞ്ഞില്ലാതാകുകയായിരുന്നു. ലോകകപ്പ് നേടി ഫ്രാൻസ് വിശ്വജേതാക്കളായെങ്കിലും പക്ഷേ ഹൃദയം കീഴടിക്കിയത് ക്രൊയേഷ്യ എന്ന കൊച്ചു രാജ്യമായിരുന്നു

ആർക്കും മടി കൂടാതെ പറയാം, ക്രൊയേഷ്യ മടങ്ങുന്നത് ഹൃദംയ ജയിച്ചാണ്. ക്രൊയേഷ്യൻ നായകനായ ലൂക്ക മോഡ്രിച്ചിന്റെ വാക്കുകൾ തന്നെ ഞങ്ങൾ ലോകം കീഴടക്കി എന്നായിരുന്നു. വരും തലമുറക്ക് പ്രചോദനം നൽകിയാണ് ഞങ്ങൾ മടങ്ങുന്നത്. ഫ്രാൻസിന് അഭിനന്ദനങ്ങൾ. കണ്ണുനീരിനിടയിലും മോഡ്രിച്ചിന് വാക്കുകൾ ഇടറിയില്ല.

അവസാന നിമിഷം വരെ പൊരുതിയാണ് ക്രൊയേഷ്യ വീണത്. പക്ഷേ തലയുയർത്തിപ്പിടിച്ച് തന്നെ അവർക്ക് മടങ്ങാം. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് പറഞ്ഞു കേട്ട വമ്പൻമാരിലൊന്നും അവരുടെ പേരുണ്ടായിരുന്നില്ല. മെസ്സിയും റൊണാൾഡോയും, നെയ്മറും, ഓസിലുമൊക്കെ സെമി പോലും കാണാതെ മടങ്ങിയപ്പോൾ ഗോൾഡൻ ബോളുമായി ക്രൊയേഷ്യൻ നായകൻ മോഡ്രിച്ച് ലോകത്തിന് മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിന്നു.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ക്രൊയേഷ്യ ഫൈനൽ കളിക്കുന്നത്. ഇതിന് മുമ്പ് 1998ൽ സെമി ഫൈനൽ കളിച്ചതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. ഡാവൻ സൂക്കർ എന്ന ഇതിഹാസ താരത്തിന്റെ കീഴിലായിരുന്നു അന്ന് സെമി വരെയുള്ള പടയോട്ടം. 98ലെ ലോകകപ്പ് സ്വന്തമാക്കിയതും ഫ്രാൻസ് തന്നെയായിരുന്നു എന്നത് മറ്റൊരു ആകസ്മികത.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *