ലോർഡ്‌സിൽ ചരിത്രം പിറന്നു: ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്, മത്സരഫലം നിശ്ചയിച്ചത് സൂപ്പർ ഓവറിൽ. രണ്ട് തവണ ബാറ്റ് ചെയ്തപ്പോഴും ഇരു ടീമുകൾക്കും ഒരേ സ്‌കോർ

Loading...

ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ലോർഡ്‌സിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ കിരിടം സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും അനുകൂലമായി മത്സരഗതി മാറി മറിഞ്ഞ മത്സരത്തിൽ നിരവധി നാടകീയ നിമിഷങ്ങളും ഉണ്ടായിരുന്നു. ഇരു ടീമുകളും ബാറ്റ് ചെയ്ത ഒരേ സ്‌കോർ എടുത്തതോടെയാണ് വിജയിയെ കണ്ടെത്താൻ സൂ്പ്പർ ഓവർ വേണ്ടി വന്നത്. സൂപ്പർ ഓവറിലും ഇരു ടീമുകളും എടുത്തത് 15 റൺസ്. പക്ഷേ കീവീസ് ബാറ്റിംഗിൽ ഒരു വിക്കറ്റ് വീണത് ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് എടുത്തത്. ന്യൂസിലാൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 50ാം ഓവറിൽ 241 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. 23.1 ഓവറിൽ 4ന് 86 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇതോടെ കിവീസ് വിജയം എല്ലാവരും ഉറപ്പിച്ചതാണ്. എന്നാൽ ക്രീസിൽ ഒന്നിച്ച ബട്‌ലറും ബെൻ സ്‌റ്റോക്‌സും ചേർ്ന്നതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷകൾ മുളച്ചു.

45ാം ഓവറിലെ അഞ്ചാം പന്തിൽ ബട്‌ലർ പുറത്തായതോടെ ന്യൂസിലാൻഡ് മത്സരത്തിൽ പിടിമുറുക്കി. അടുത്ത ഓവറിൽ വോക്‌സും 49ാം ഓവറിലെ മൂന്നാം പന്തിൽ പ്ലങ്കറ്റും അവസാന പന്തിൽ ആർച്ചറും പുറത്തായതോടെ ഇംഗ്ലണ്ട് 226ന് 8 വിക്കറ്റ് എന്ന നിലയിലെത്തി. അപ്പോഴും മറുവശത്ത് ബെൻ സ്‌റ്റോക്‌സ് നിലയുറപ്പിച്ചിരുന്നു.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസായിരുന്നു. എ്ന്നാൽ 14 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളു. മൂന്നാം പന്തിലും അവസാന പന്തിലും വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഇരു ടീമുകളും ഒരേ സ്‌കോർ എടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് നിക്കോൾസിന്റെ അർധ സെഞ്ച്വറി മികവിലാണ് 241 റൺസ് എടുത്തത്. വില്യംസൺ 30, ലാഥം 47, ഗപ്റ്റിൽ 19, നീഷാം 19 എന്നിവരും മികച്ച പിന്തുണ നൽകി.

സൂപ്പർ ഓവർ

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് ഇംഗ്ലണ്ടായിരുന്നു. ഇംഗ്ലണ്ടിനായി സ്‌റ്റോക്‌സും ബട്‌ലറുമാണ് ക്രീസിലിറങ്ങിയത്. കിവീസിന് വേണ്ടി പന്തെറിഞ്ഞത് ട്രെൻഡ് ബോൾട്ടും. ആദ്യ പന്തിൽ സ്റ്റോക്‌സ് 3 റൺസെടുത്തു. രണ്ടാം പന്തിൽ ബട്‌ലറുടെ വക സിംഗിൾ. മൂന്നാം പന്തിൽ സ്റ്റോക്‌സ് പന്ത് അതിർത്തി കടത്തി. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ ഡബിൾ. ആറാം പന്തിൽ ബട്‌ലർ ബൗണ്ടറി കടത്തിയതോടെ ആറ് പന്തിൽ ഇംഗ്ലണ്ട് നേടിയത് 15 റൺസ്.

കിവീസിനായി സൂപ്പർ ഓവറിൽ ബാറ്റിംഗിന് ഇറങ്ങിയത് ഗപ്റ്റിലും നീഷമും ചേർന്നായിരുന്നു. ആർച്ചർ ഇംഗ്ലണ്ടിനായി പന്തെറിഞ്ഞു. ആദ്യ പന്തിൽ വൈഡ്. അടുത്ത പന്തിൽ നീഷം രണ്ട് റൺസെടുത്തു. രണ്ടാം ബോളിൽ നീഷമിന്റെ കൂറ്റൻ സിക്‌സർ. ഇതോടെ കിവീസിന് വേണ്ടത് 4 പന്തിൽ 7 റൺസ്. മൂന്നാം പന്തിൽ വീണ്ടും ഡബിൾ. മൂന്ന് പന്തിൽ വേണ്ടത് 5 റൺസ്. നാലാം പന്തിൽ വീണ്ടും ഡബിൾ. നാല് പന്തിൽ കിവീസ് സ്വന്തമാക്കിയത് 13 റൺസ്. അവസാന രണ്ട് പന്തിൽ വേണ്ടത് 3 റൺസ്. അഞ്ചാം പന്തിൽ സിംഗിൾ. അവസാന ബോളിൽ വേണ്ടത് 2 റൺസ്. പന്ത് നേരിട്ട ഗപ്റ്റിൽ ഡബിളിനായി ഓടിയെങ്കിലും സാധിച്ചില്ല. 15 റൺസ് തികച്ച് വിജയ റണ്ണിനായി ഓടിയ ഗപ്റ്റിൽ റൺ ഔട്ട്. സ്‌കോർ വീണ്ടും തുല്യനിലയിൽ എത്തിയെങ്കിലും ഒരു ഔട്ട് കിവീസ് സൂപ്പർ ഓവറിൽ വന്നതോടെ കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *