ആദ്യപകുതി സംഭവബഹുലം; ഫ്രാൻസ് ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്നു

Loading...
  • 64
    Shares

ലോകകപ്പിലെ കലാശപ്പോരട്ടത്തിലെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ഫ്രാൻസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിൽക്കുന്നു. നാടകീയ രംഗങ്ങൾ കണ്ട ആദ്യ പകുതിയിൽ ക്രൊയേഷ്യൻ താരത്തിന്റെ സെൽഫ് ഗോളിലൂടെയാണ് ഫ്രാൻസ് മുന്നിലെത്തിയത്. തൊട്ടുപിന്നാലെ പെരിസിച്ച് ക്രൊയേഷ്യക്കായി സമനില പിടിച്ചു. എന്നാൽ പെരിസിച്ച് തന്നെ വില്ലനായപ്പോൾ ലഭിച്ച പെനാൽറ്റിയിലൂടെ ഫ്രാൻസ് തങ്ങളുടെ ലീഡ് ഉയർത്തുകയായിരുന്നു

ക്രൊയേഷ്യയുടെ ആക്രമണത്തോടെയാണ് ഫൈനൽ മത്സരത്തിന് തുടക്കമായത്. പതിനഞ്ചാം മിനിറ്റിൽ പെരിസിച്ചിന്റെ തകർപ്പൻ ഷോട്ട് ഉംറ്റിറ്റി തട്ടിയകറ്റി. പതിനേഴാം മിനിറ്റിലാണ് ഫ്രാൻസിന് ക്രൊയേഷ്യൻ ബോക്‌സിലേക്ക് പ്രവേശിക്കാനാകുന്നത്. കൂട്ടായ ആക്രമത്തിനൊടെ ഗ്രീസ്മാനെ ഫൗൾ ചെയ്തതിന് ഫ്രാൻസിന് ഫ്രീ കിക്ക് ലഭിക്കുന്നു

ഫ്രീ കിക്കിൽ തലവെച്ച ക്രൊയേഷ്യൻ ാതരം മരിയോ മാൻഡ്‌സുകിച്ചിന് പിഴച്ചു. പന്ത് സ്വന്തം വലയിലേക്ക് ചെന്ന് പതിക്കുന്നത് നിസ്സഹായതോടെ നോക്കിനിൽക്കനായിരുന്നു അദ്ദേഹത്തിന്റെ വിധി. എന്നാൽ 28ാം മിനിറ്റിൽ പെരിസിച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഫ്രാൻസിന്റെ വലയിലേക്ക് പറന്നു ചെന്നു. ഇതും ഫ്രീ കിക്കിനെ തുടർന്നുണ്ടായ നീക്കത്തിനൊടുവിലായിരുന്നു ഗോൾ. ബോക്‌സിന് തൊട്ടുപുറത്ത് നിന്നാണ് പെരിസിച്ച് ഷോട്ട് പായിച്ചത്

34ാം മിനിറ്റിൽ ക്രൊയേഷ്യൻ ബോക്‌സിനുള്ളിൽ വെച്ചാണ് പെരിസിച്ചിന്റെ കയ്യിൽ പന്ത് തട്ടുന്നത്. തുടർന്ന് ഫ്രാൻസിന്റെ താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചു. വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്ക് എടുത്ത ഗ്രീസ്മാൻ പിഴവ് കൂടാതെ തന്നെ പന്ത് വലയിലേക്ക് എത്തിച്ചു. ക്രൊയേഷ്യ പിന്നീട് തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോളിലേക്ക് എത്തിക്കാനായില്ല

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *