ലോകകപ്പിലെ കലാശപ്പോരിൽ ഇംഗ്ലണ്ട്-ന്യൂസിലാൻഡ് മത്സരം സമനിലയിൽ അവസാനിച്ചു; വിജയിയെ നിശ്ചയിക്കാൻ സൂപ്പർ ഓവർ

Loading...

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് -ന്യൂസിലാൻഡ് മത്സരം ടൈയിൽ അവസാനിച്ചു. ന്യൂസിലാൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 50ാം ഓവറിൽ 241 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. റൺസ് ഇരു ടീമിനും ഒരേ നിലയിൽ എത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ   23.1 ഓവറിൽ 4ന് 86 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ ക്രീസിൽ ഒന്നിച്ച ബട്‌ലറും ബെൻ സ്‌റ്റോക്‌സും ചേർ്ന്നതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷകൾ മുളച്ചു.

45ാം ഓവറിലെ അഞ്ചാം പന്തിൽ ബട്‌ലർ പുറത്തായതോടെ ന്യൂസിലാൻഡ് മത്സരത്തിൽ പിടിമുറുക്കി. അടുത്ത ഓവറിൽ വോക്‌സും 49ാം ഓവറിലെ മൂന്നാം പന്തിൽ പ്ലങ്കറ്റും അവസാന പന്തിൽ ആർച്ചറും പുറത്തായതോടെ ഇംഗ്ലണ്ട് 226ന് 8 വിക്കറ്റ് എന്ന നിലയിലെത്തി. അപ്പോഴും മറുവശത്ത് ബെൻ സ്‌റ്റോക്‌സ് നിലയുറപ്പിച്ചിരുന്നു.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസ്. ആദ്യ രണ്ട് പന്തുകൾ റൺസെടുക്കാൻ സ്റ്റോക്‌സിന് സാധിച്ചില്ല. മൂന്നാം പന്തിൽ സിക്‌സർ. ഇനിയുള്ള മൂന്ന് പന്തുകളിൽ വേണ്ടത് 9 റൺസ്. നാലാം പന്തിൽ ഡബിളിനോടിയ സ്‌റ്റോക്‌സിനെ പുറത്താക്കാനുള്ള ശ്രമം ഓവർ ത്രോയിൽ കലാശിച്ചു. പന്ത് ബൗണ്ടറി കടന്നതോടെ നാലാം പന്തിൽ ലഭിച്ചത് ആറ് റൺസ്.

അഞ്ചാം പന്തിൽ ഒമ്പതാം വിക്കറ്റായി റാഷിദ് റൺ ഔട്ട്. അവസാന പന്തിൽ ഇംഗ്ലണ്ടിന് വേണ്ടത് ജയിക്കാനായി 3 റൺസ്. അവസാന പന്തിൽ ഡബിൾ എടുക്കാനുള്ള ശ്രമത്തിൽ വൂഡ് റൺ ഔട്ട്. ഇംഗ്ലണ്ട് ഓൾ ഔട്ടായെങ്കിലും സ്‌കോർ തുല്യനിലയിൽ എത്തിയിരുന്നു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. ബെന്‍ സ്‌റ്റോക്‌സ് 84 റണ്‍സുമായി പുറത്താകാതെ നിന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *