ഉറൂഗ്വെൻ പ്രതിരോധം തകർന്നു; ആദ്യ പകുതിയിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ

  • 27
    Shares

ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ ഫ്രാൻസും ഉറൂഗ്വയും ഏറ്റുമുട്ടുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയാണ്. മത്സരത്തിന്റെ 40ാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നാണ് ഫ്രാൻസിന്റെ ഗോൾ പിറന്നത്. ശക്തമായ ഉറൂഗ്വെൻ പ്രതിരോധം തകർത്താണ് ഫ്രാൻസ് ആധിപത്യം ഉറപ്പിച്ചത്

പെനാൽറ്റി ബോക്‌സിന് പുറത്തുവെച്ച് ഫ്രാൻസ് താരത്തെ ഫൗൾ ചെയ്തതിനാണ് റഫറി ഫ്രീ കിക്ക് അനുവദിച്ചത്. ഗ്രീസ്മാൻ എടുത്ത കിക്കിൽ തലവെച്ച റാഫേൽ വരാനെക്ക് പിഴച്ചില്ല. പന്ത് കൃത്യം വലയിലേക്ക് പതിച്ചു. 43ാം മിനിറ്റിൽ ഉറൂഗ്വെക്ക് ലഭിച്ച ഫ്രികിക്കിൽ നിന്നും ഗോൾ നേടാനുള്ള ശ്രമം ഫ്രാൻസിന്റെ ഗോളി അതിസാഹസികമായി കുത്തിയകറ്റുകയായിരുന്നു

പരുക്കേറ്റ കവാനിയില്ലാതെയാണ് ഉറൂഗ്വെ ക്വാർട്ടറിൽ മത്സരിക്കാനിറങ്ങിയത്. കവാനിക്ക് പകരം ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് മുൻനിരയിൽ. ലൂയി സുവാരസ് പരുക്ക് ഭേദമായി തിരിച്ചെത്തിയിട്ടുണ്ട്. എംബാപെയും ഗ്രീസ്മാനുമാണ് ഫ്രാൻസിന്റെ മുന്നേറ്റം നയിക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *