രക്ഷകനായി ടോണി ക്രൂസ്; ഇഞ്ചുറി ടൈം ഗോളിൽ ജർമൻ വിജയം

റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ലോകചാമ്പ്യൻമാരായ ജർമനിക്ക് തകർപ്പൻ ജയം. മത്സരം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ടോണി ക്രൂസ് ഫ്രീകിക്ക് വഴി നേടിയ ഗോളാണ് ജർമനിയെ വിജയത്തിലേക്ക് എത്തിച്ചത്. മത്സരം 1-1 എന്ന നിലയിൽ അവസാനിക്കുമെന്ന ഘട്ടത്തിലാണ് ടോണി ക്രൂസിന്റെ കിടിലൻ ഗോൾ പിറന്നത്. ലോകകപ്പിൽ രണ്ടാം റൗണ്ടിലേക്ക് കടക്കണമെങ്കിൽ ജയം ജർമനിക്ക് അനിവാര്യമായിരുന്നു.

ജർമനിയെ ഞെട്ടിച്ചു കൊണ്ടാണ് സ്വീഡൻ മത്സരം ആരംഭിച്ചത്. 32ാം മിനിറ്റിൽ ജർമൻ പ്രതിരോധ നിരയെയും ഗോളി മാനുവൽ നോയറെയും കബളിപ്പിച്ച് ഓല ടോയിവോനൻ പന്ത് വലയിലേക്ക് ചിപ്പ് ചെയ്തിടുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്വീഡൻ ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്നു.

ഗോളടിക്കാൻ ഉറച്ചാണ് രണ്ടാം പകുതിയിൽ ജർമൻ താരങ്ങൾ കളത്തിലിറങ്ങിയത്. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ അവർ സമനില നേടുകയും ചെയ്തു. 48ാം മിനിറ്റിൽ മാർകോ റൂയിസാണ് ജർമനിക്കായി സ്‌കോർ ചെയ്തത്. സമനില പിടിച്ചതോടെ ജർമനി കൂടുതൽ വീര്യത്തോടെ സ്വീഡിഷ് ബോക്‌സിൽ വട്ടമിട്ടു പറഞ്ഞു

തുടരെ തുടരെയുള്ള ആക്രമണങ്ങളാണ് പിന്നീട് കണ്ടത്. സ്വീഡീഷ് ഗോളിക്ക് പിന്നീട് വിശ്രമമുണ്ടായിരുന്നില്ല. ഇതിനിടയിലും ഒറ്റപ്പെട്ട ചില കൗണ്ടർ അറ്റാക്കുകൾ സ്വീഡൻ നടത്തിയിരുന്നുവെങ്കിലും ഗോൾ പിറന്നില്ല.

മത്സരത്തിന്റെ 82ാം മിനിറ്റിൽ രണ്ടാമത്തെ റെഡ് കാർഡും വാങ്ങി ജെറോം ബോട്ടെങ്ങിന് പുറത്തുപോകേണ്ടി വന്നു. ബാക്കിയുള്ള സമയം പത്ത് പേരെയും വെച്ചാണ് ജർമനി പൂർത്തിയാക്കിയത്. ഇഞ്ചുറി ടൈമിൽ ഫ്രാങ്കിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു. ഒടുവിൽ സമനില കൊണ്ട് മടങ്ങാനായിരുന്നു ജർമനിയുടെ വിധി.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *